എന്തുകൊണ്ടാണ് മാധ്യമങ്ങൾ മാറുന്നത് ?
ഓരോ കാലഘട്ടങ്ങളിലും മനുഷ്യന്റെ വിനിമയ മാർഗങ്ങൾ മാറിക്കൊണ്ടേയിരിക്കും
അതുവരെ നിലനിന്നിരുന്ന മാധ്യമരീതികളെ പൂർണമായി തന്നെ മാറ്റിനിർത്തികൊണ്ടോ കൂടുതൽ കാര്യക്ഷമവും എളുപ്പത്തിൽ പ്രചരിക്കുന്നതുമായ മാർഗങ്ങളെ ഉൾക്കൊണ്ടു കൊണ്ടും പുതിയ മാറ്റങ്ങളിലൂടെ കടന്നു പോകും
സഹസ്രാബ്ദങ്ങൾക്കു മുൻപ് മനുഷ്യൻ മരത്തിലും കല്ലിലും വരച്ചു വച്ച സൂചകങ്ങൾ ഇപ്പോഴും നമ്മോട് സംവേദിച്ചു കൊണ്ടേയിരിക്കുന്നു . ഏതൊരു മനുഷ്യനും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന സന്ദേശങ്ങൾ ശിലാഫലകങ്ങളിൽ വായിച്ചെടുക്കാം .ഒരു പരസ്യബോർഡിന്റെ ദൗത്യവും മറ്റൊന്നല്ല എങ്കിലും പരസ്യ ബോർഡുകൾ വെബ് സൈറ്റ് ബാനറുകളായി
മാറുമ്പോൾ ഉണ്ടാകുന്ന മാറ്റം എത്ര വലുതാണ് .
ഗ്രാമങ്ങൾ തമ്മിൽ തീയും പുകയും ഉയർത്തി പരസ്പരം സൂചനകൾ നൽകിയ പുരാതനമായ കാലത്തിൽ നിന്നും കയ്യിലൊതുങ്ങുന്ന ഫോണിലേക്ക് സന്ദേശങ്ങൾ കൈമാറുന്ന കാലത്തേയ്ക്ക് വിനിമയ രീതികൾ മാറി .
വില്പനശാലയിലേക്കു മുന്നിലൂടെ കടന്നു പോകുന്ന ജനക്കൂട്ടത്തിൽ നിന്നും ആവശ്യക്കാരെ വിളിച്ചു വരുത്തിയിരുന്ന പരസ്യ രീതി യിൽ നിന്നും ആവശ്യക്കാരനെ കൃത്യമായി കണ്ടെത്തി ഉൽപന്നം നേരിട്ട് വിറ്റഴിക്കുന്ന രീതിയിലേക്ക് പുതിയ കാലഘട്ടം വഴി തുറന്നു.പ്രാവുകളിൽ നിന്നും സന്ദേശവാഹകരിൽ നിന്നും ടെലിഫോൺ വാർത്താവിതരണം ഏറ്റെടുത്തെങ്കിലും ഡിജിറ്റൽ ,ഇന്റർനെറ്റ് ,ഇമെയിൽ സാങ്കേതികതയുടെ കടന്നു വരവ് സർവ്വ രംഗത്തും മാറ്റങ്ങളുടെ കൊടുങ്കാറ്റ് ഉയർത്തി .വിവരസാങ്കേതികരംഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ഒരു കുഞ്ഞുഗ്രാമമായി മാറ്റി .
ഡിജിറ്റൽ സാങ്കേതികവിദ്യ വഴിതെളിച്ചത് പല കാര്യങ്ങളുടെയും ഒത്തുചേരലിനായിരുന്നു(convergen ce ) .അതു വരെ നിലനിന്നിരുന്ന പല മേഖലകളേയും തകർത്ത് കൂടുതൽ കാര്യക്ഷമമായതും സുതാര്യവുമായ പുതിയ മാർഗങ്ങളും പരിഹാരങ്ങളും ഉണ്ടായി തീർന്നു .
ഡിജിറ്റൽ വിപ്ലവം ഏറ്റവും സ്വാധീനിച്ച മാധ്യമ ,പരസ്യ ,വിപണി മേഖലകളെ കുറിച്ച് ചില ചിന്തകൾ
No comments:
Post a Comment